
വക്കം: യു.ഡി.എഫ്, എൽ.ഡി.എഫ് സമനിലയിലായതോടെ നറുക്കെടുപ്പിലൂടെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്റെ ഷിൻസി ഐവിനും വൈസ് പ്രസിഡന്റായി കേട്ടുപുരയിലെ സോഫിയ ജ്ഞാന ദാസിനേയും തിരഞ്ഞെടുത്തു. വോട്ടെടുപ്പിൽ ഏഴു വീതം തുല്യതയിലെത്തിയതോടെ വരണാധികാരി ഇരുകക്ഷികളുടെയും സ്ഥാനാർത്ഥികളുടെയും പേരുകൾ എഴുതി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു. എൽ.ഡി.എഫിലെ സോഫിയക്കെതിരെ യു.ഡി. എഫിലെ അഞ്ചുതെങ്ങ് നെൽസൻ ആണ് മത്സരിച്ചത്. 2010ലും സമനിലയിലായിരുന്നു. വോട്ടെണ്ണൽ ദിവസം എൽ.ഡി.എഫിലെ സോഫിയാ ജ്ഞാനദാസിനും, യു.ഡി.എഫിലെ റീത്താ സജുവിനും 176 വീതം വോട്ടു ലഭിച്ച് തുല്യത നേടിയതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ സോഫിയാ ജ്ഞാന ദാസ് വിജയിച്ചിരുന്നു. 2013 ൽ ഒരു കോൺഗ്രസ് മെമ്പറിന്റെ രാജിയിലൂടെയാണ് എൽ.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചത്. 2013 മുതൽ 2015 വരെ അധികാരത്തിൽ വന്നിരുന്നു.
ഫോട്ടോ: : ഷിൻസി ഐവിൻ
സോഫിയ ജ്ഞാനദാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |