ചേർത്തല: അരൂർ നിയോജക മണ്ഡലത്തിൽ തദ്ദേശതിരഞ്ഞെടുപ്പു ഭാരവാഹികളെ നിശ്ചയിച്ചതിൽ ധീവര സമുദായത്തെ അവഗണിച്ചെന്ന ആരോപണമുയർത്തി ധീവരസഭ താലൂക്ക് കമ്മിറ്റി. അരൂർ ഗ്രാമപഞ്ചായത്തിലും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലും ധീവര സമുദായത്തിൽപ്പെട്ട അംഗങ്ങളെ മാറ്റി നിറുത്തിയത് ബോധപൂർവമാണെന്നും ഇതിനു പിന്നിൽ ഉത്തരവാദപ്പെട്ട നേതാക്കളാണെന്നും താലൂക്ക് സെക്രട്ടറി സുരേഷ് കരിയിലും പ്രസിഡന്റെ ഇൻചാർജ് എം.ആർ. ജയദേവനും ആരോപിച്ചു. ഇതിനെതിരെ പ്രതികരിക്കുമെന്നും ഇവർ മുന്നറിയിപ്പു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |