മുക്കം: ജീവകാരുണ്യ പ്രവർത്തകനും ബി.പി മൊയ്തീൻ സേവാമന്ദിർ രക്ഷാധികാരിയുമായിരുന്ന രവീന്ദ്രൻ പറങ്കുറയുടെ ചരമദിനം ബി.പി.മൊയ്തീൻ സേവാമന്ദിർ ട്രസ്റ്റും ബി.പി.മൊയ്തിൻ സ്മാരക ലൈബ്രറിയും രക്തദാന സമിതിയും സംയുക്തമായി വിവിധ പരിപാടികളോടെ ആചരിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി യു.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സേവാ മന്ദിർ ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ പനങ്കുറയുടെ സ്മരണാർത്ഥം നൽകി വരുന്ന മാനവ സേവ പുരസ്കാരം പ്രഭാകരൻ മുക്കത്തിന് സേവാ മന്ദിർ ജോ.ഡയറക്ടർ ഡോ.ബേബി ഷക്കീല സമ്മാനിച്ചു. പി.ടി.ഭാസ്കര പണിക്കർ സ്മാരക ബാല ശാസ്ത്ര പരീക്ഷ ജില്ലാതല വിജയികളായ അവനിക ആർ രതീഷ്, എം.പി.ദേവനന്ദ (ജില്ല ബാല ശാസ്ത്ര പ്രതിഭകൾ), മുഹമ്മദ് അമീൻ, ഫൈസൽ എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |