കാവിലുംപാറ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിനാൽപത്തിയൊന്നാം ജന്മവാർഷിക ദിനം കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കെ.പി സി.സി മുൻ അംഗം കെ.പി രാജൻ ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഒ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജമാൽ കോരങ്കോട്ട് അദ്ധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി ബിന്ദു മുഖ്യാതിഥിയായി. ഡി.സി.സി എക്സിക്യുട്ടീവ് അംഗം കോരങ്കോട്ട് മൊയ്തു, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യാ കരണ്ടോട്, ചങ്ങരംകുളം വാർഡ് മെമ്പർ വിനീത ദിനേശ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇ ലോഹിതാഷൻ ,ആർ സജീവൻ,യു.വി.സി അമ്മദ്,സി വി അജയൻ,സുരേഷ് കുരാറ, വി വിജേഷ്, എൻ. കെ ഫിർദൗസ്, ഫിറോസ് കോരം കോട് ,ഇൻകാസ് കോഴിക്കോട് ജില്ലാ ട്രഷറർ സായിദ് കായക്കൊടി , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിദ്ധാർത്ഥ് കുളപറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |