അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് ആരംഭിക്കും. രാവിലെ 6ന് യൂണിയൻ പ്രാർത്ഥന മന്ദിരത്തിൽ നടത്തുന്ന ചടങ്ങിൽ പദയാത്ര ഉദ്ഘാടന സമ്മേളനം നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ യോഗം കൗൺസിലർ എബിൻ അമ്പാടിയിലിന് ധർമ്മപതാക കൈമാറി നിർവഹിക്കും. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ , അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വയല ചന്ദ്രശേഖരൻ , അരുൺ ആനന്ദ് ,സുജിത് മണ്ണടി എന്നിവർ ചടങ്ങിൽ സംസാരിക്കും. 6.30ന് പദയാത്ര ആരംഭിക്കും. വിവിധ ശാഖകളുടെയും യൂണിയൻ കേന്ദ്രങ്ങളിലെയും സ്വീകരണം ഏറ്റുവാങ്ങി ജനുവരി 1ന് ശിവഗിരിയിൽ പദയാത്ര എത്തിച്ചേരും. ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായി ഞായാറാഴ്ച യൂണിയൻ പ്രാർത്ഥന ഹാളിൽ പീതാംബര ദീക്ഷ ചടങ്ങും നടന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |