കൊല്ലം: യന്ത്രവത്കരണം, അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം എന്നിവയിലൂടെ തൊഴിൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും വിശ്വകർമ്മജരെ ഇ.എസ്.ഐ സ്കീമിൽ ഉൾപ്പെടുത്തണമെന്നും ശ്രീ വിശ്വകർമ്മവേദപഠന കേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു ആവശ്യപ്പെട്ടു. 9-ാമത് പഞ്ചവേദ സദ്മത്തിന്റെ തൊഴിൽ കാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക സംസ്കാരത്തിനും തൊഴിൽ- കാർഷിക മേഖലയുടെ വളർച്ചയ്ക്കും മാനവരാശിയുടെ പുരോഗതിക്കുമായി യത്നിച്ച പരമ്പരാഗത തൊഴിലാളികളെ സമസ്ത രംഗങ്ങളിൽ നിന്നും മാറ്റി നിറുത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം. പറഞ്ഞു. അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വേദപഠനകേന്ദ്രം ഉന്നതാധികാര സമിതി അംഗം ടി.പി.ശശാങ്കൻ, ചന്ദ്രമോഹനൻ മുളങ്കാടകം, ആറ്റൂർ ശരച്ചന്ദ്രൻ. എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |