ജീവനക്കാർ വലഞ്ഞിട്ടും നടപടിയില്ല
കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിലെത്തുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും മുഖം കഴുകാൻ പോലും കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥ. വീട്ടിൽ നിന്ന് രണ്ട് കുപ്പികളിൽ വരെ കൊണ്ടുവരുന്ന വെള്ളം പലപ്പോഴും തികയില്ല. ഇ- കോളി ബാക്ടീരിയയുടെ അമിത സാന്നിദ്ധ്യം കാരണം ഡിപ്പോയിലെ കിണർ വെള്ളം ഉപയോഗിക്കാൻ കഴിയാത്തതാണ് ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നത്.
ഒരു മാസം മുൻപ് പൂച്ച വീണതോടെ കിണർ വൃത്തിയാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജലത്തിൽ ഇ കോളി ബാക്ടീരിയയുടെ അമിത സാന്നിദ്ധ്യം കണ്ടെത്തിയത്. ഓഫീസ് മുറികളിലെ 15 ടാപ്പുകളിൽ കിണറ്റിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഡിപ്പോ അധികൃതർ സ്വന്തമായി പണം മുടക്കി ജാറുകളിലെ കുടിവെള്ളം വാങ്ങിവയ്ക്കുകയാണിപ്പോൾ.
കട്ട് ചെയ്തിട്ട് 14 വർഷം
കുടിവെള്ള ചാർജ്ജ് കുടിശ്ശിക മൂന്ന് ലക്ഷം രൂപ പിന്നിട്ടതോടെ ഡിപ്പോയിലെ പൈപ്പ് ലൈൻ കണക്ഷൻ 2011ൽ വിച്ഛേദിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥയിൽ കുടിശ്ശിക ഇളവ് അനുവദിക്കാമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പലതവണ അറിയിച്ചിരുന്നെങ്കിലും പണം അടയ്ക്കാനുള്ള അനുമതി ചീഫ് ഓഫീസിൽ നിന്ന് നൽകിയില്ല.
..............................
ട്രാൻ ഡിപ്പോ അഷ്ടമുടിക്കായലിന്റെ തീരത്ത്
കായലിൽ ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യം വില്ലൻ
സർക്കാർ സ്ഥാപനങ്ങളിൽ നിന്നടക്കം മാലിന്യ പൈപ്പ്ലൈൻ കായലിലേക്ക്
ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടും പൈപ്പുകൾ അടച്ചില്ല
ലോറിയിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |