ക്ലാപ്പന : അക്ഷരപ്പുര ഗ്രന്ഥശാല ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് അഭിജിത്ത് ശങ്കർ അദ്ധ്യക്ഷനായി. അഡ്വ.എ.സതീഷ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. വാർഡ് അഗം ഡി.അജി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ആതിര സനൽ ക്രിസ്മമസ് സന്ദേശം നൽകി. ഗ്രന്ഥശാലാ രക്ഷാധികാരി എൽ.പവിത്രൻ,എക്‌സിക്യുട്ടീവ് അംഗങ്ങളായ പൂജ മുരളി, എസ്.വിനിത, എൽ.നവശാന്ത് എന്നിവർ സംസാരിച്ചു. ഗായിക വി.ദിവാലക്ഷ്മിയുടെ നേതൃത്വത്തിൽ ക്രിസ്‌മസ് ഗാനാലാപനം നടന്നു. സെക്രട്ടറി എൽ.കെ.ദാസൻ സ്വാഗതവും ലൈബ്രേറിയൻ അംബികാ ഹരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |