
ജനുവരി 7ന് ആരംഭിക്കുന്ന കമ്പൈൻഡ് ഒന്ന്,രണ്ട് സെമസ്റ്റർ ബി.ടെക് മേഴ്സിചാൻസ് (2013 സ്കീം – 2013 & 2014 അഡ്മിഷൻ) ഒക്ടോബർ 2025 പരീക്ഷ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരി 7മുതൽ ആരംഭിക്കുന്ന ഒന്ന്,രണ്ട് സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് കാര്യവട്ടം ഗവ.കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള എം.എസ്‍സി വിദ്യാർത്ഥികൾ ചെമ്പഴന്തി എസ്.എൻ കോളേജിലും ചെമ്പഴന്തി എസ്.എൻ കോളേജിൽ അപേക്ഷിച്ചിട്ടുള്ള എം.എ, എം.കോം വിദ്യാർത്ഥികൾ കാര്യവട്ടം ഗവ. കോളേജിലും പരീക്ഷ എഴുതണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |