
തിരുവനന്തപുരം: 2019ൽ തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 2025ലും ശില്പ പാളികൾ സ്വർണം പൂശാൻ നൽകിയതെന്തിനെന്നാണ് അടുത്തിടെ സ്ഥാനമൊഴിഞ്ഞ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനോട് എസ്.ഐ.ടി പ്രധാനമായും ചോദിച്ചത്. പ്രശാന്ത് പ്രസിഡന്റായിരുന്ന കാലത്തല്ല സ്വർണക്കൊള്ള നടന്നത്. ഹൈക്കോടതിയെ അറിയിക്കാതെ അറ്റകുറ്റപ്പണി നടത്താൻ പോറ്റിക്ക് പാളികൾ കൈമാറിയത് ഗുരുതര കുറ്റമാണെന്നും 2025ലും പോറ്റിക്ക് ശബരിമലയിൽ സർവസ്വാതന്ത്ര്യം കിട്ടിയതെങ്ങനെയെന്നുമാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്. 2019ലെ സ്വർണക്കൊള്ള മറയ്ക്കാനാണോ 2025ലും പാളികൾ സ്വർണം പൂശാൻ നൽകിയതെന്ന ഹൈക്കോടതി ചോദിച്ചിരുന്നു. ഹൈക്കോടതിയെ അറിയിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മറ്റൊല്ലാനടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് പാളികൾ സ്വർണം പൂശാൻ പോറ്റിക്ക് നൽകിയതെന്നും പ്രശാന്ത് മൊഴിനൽകിയെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |