
ബംഗളൂരു: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി വീണ്ടും ബഹിരാകാശത്തേക്ക് കുതിക്കും. 2026ലെ ആദ്യ വിക്ഷേപണ ദൗത്യമായ പി.എസ്.എൽ.വി സി-62 12ന് രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് കുതിച്ചുയരും. പി.എസ്.എൽ.വിയുടെ 64-ാമത് വിക്ഷേപണമാണിത്. രണ്ട് സ്ട്രാപ്പ്ഓൺ ബൂസ്റ്ററുകളുള്ള പി.എസ്.എൽ.വി ഡി.എൽ വേരിയന്റാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.എൻ1 (അന്വേഷ) ആണ് പ്രധാന പേലോഡ്. കൃഷി, നഗരാസൂത്രണം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ മേഖലകളിൽ അതീവ കൃത്യതയോടെയുള്ള വിവരങ്ങൾ നൽകാൻ ഈ ഉപഗ്രഹത്തിന് സാധിക്കും. ബംഗളൂരു ആസ്ഥാനമായുള്ള ഓർബിറ്റ് എയ്ഡ് എയ്‌റോസ്‌പേസ് വികസിപ്പിച്ച 'ആയുഷ് സാറ്റ്'
പി.എസ്.എൽ.വി സി- 62വിലുണ്ട്. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |