
മലപ്പുറം: വീടിന് മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചുനിന്ന 19കാരി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വഴിക്കടവിലാണ് സംഭവം. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്. കസേരയിൽ ഇരുന്ന് കുടുംബത്തോടൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാതൊരു ആരോഗ്യപ്രശ്‌നങ്ങളും പെൺകുട്ടിക്ക് ഉണ്ടായിരുന്നില്ല. രിഫാദിയയുടെ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.
പെൺകുട്ടിയുടെ മരണകാരണം വ്യക്തമല്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് - നൂർജഹാൻ, സഹോദരി - റിസ്‌വാന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |