
തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി ഒരു പുതുവർഷം കൂടി പിറന്നു. 2026ന് സ്വാഗതമേകി ലോകം. നേട്ടങ്ങളും നഷ്ടങ്ങളും സമ്മാനിച്ച 21-ാം നൂറ്റാണ്ടിന്റെ ആദ്യ 25 വർഷമാണ് കടന്നുപോയത്. അടുത്ത കാൽനൂറ്റാണ്ടിലേക്കുള്ള ചുവടുവയ്പ്പിന് തുടക്കവുമായി. നിർണായകമായ വികസന ഘട്ടത്തിലൂടെ കടന്നു പോകുന്ന കേരളത്തിന് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ 2026 സാക്ഷിയാകുമെന്ന് പ്രതീക്ഷിക്കാം.
ആരോഗ്യം, ബന്ധങ്ങൾ, തൊഴിൽ മേഖലയിലടക്കം കൂടുതൽ മെച്ചപ്പെട്ട സമീപനങ്ങളോടെ പുതുവർഷത്തെ വരവേൽക്കാം. ആരോഗ്യ സംരക്ഷണത്തിൽ കരുതലെടുത്ത് ജീവിതശൈലി രോഗങ്ങളെ അകറ്റാൻ ജാഗ്രത കാട്ടാം. വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കാൻ ട്രാഫിക് മര്യാദകൾ പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കാം. തിരക്കുകൾക്കിടയിൽ കുടുംബവും സൗഹൃദങ്ങളും അകന്നു പോകാതെ ചേർത്തു പിടിക്കാം. സന്തോഷത്തിന്റെയും പ്രത്യാശയുടേയും വർഷമാകട്ടെ 2026.
സാമ്പത്തിക, സാമൂഹിക മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച വർഷമാണ് കടന്നുപോയത്. സ്വർണ വിപണിയിൽ റെക്കാഡ് കുതിച്ചുചാട്ടത്തിനും 2025 സാക്ഷ്യം വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |