
തിരുവനന്തപുരം: ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കർഷക ഉത്പാദക വാണിജ്യ സഖ്യങ്ങളിൽ (പ്രൊഡക്ടിവ് അലയൻസ്) താത്പര്യമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെയും വാണിജ്യ കമ്പനികളുടെയും അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി.പദ്ധതിയിൽ പങ്കുചേരുന്നതിനായി ചുരുങ്ങിയത് 10 കോടി രൂപ വിറ്റുവരവുള്ള കർഷക-കാർഷികേതര കമ്പനികൾക്കും സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, ചുരുങ്ങിയത് മൂന്നുവർഷം പ്രവൃത്തി പരിചയമുള്ള 200 അംഗബലമുള്ളതും പത്ത് ലക്ഷം വിറ്റുവരവുള്ളതുമായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കുമാണ് അവസരം. വിവരങ്ങൾക്ക്: 9037824038
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |