
ശിവഗിരി: വ്യാവസായിക പുരോഗതിയെക്കുറിച്ച് ഗുരുദേവൻ പറഞ്ഞത് ഇന്നത്തെ കാലത്തെ ഉദ്ദേശിച്ചാണെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു. ശിവഗിരി തീർത്ഥടനത്തിന്റെ ഭാഗമായി കൃഷി, കച്ചവടം, കൈത്തൊഴിൽ വിഷയമാക്കി നടന്ന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക,വ്യാവസായിക മേഖലയിൽ സജീവമായ ശ്രദ്ധ സർക്കാരുകളിൽ ഉണ്ടായാൽ നാട് പുരോഗമിക്കും.
ശിവഗിരി, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം,ബീമാപള്ളി, വെട്ടുകാട് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസം നടപ്പാക്കണം. ചികിത്സാചെലവ് കുറവായ കേരളത്തിൽ ഹെൽത്ത് ടൂറിസത്തിലൂടെയും കുതിച്ചുചാട്ടം ഉണ്ടാക്കാം.
സന്ദേശങ്ങൾ നടപ്പാക്കണം
ഗുരുദേവ ആദർശങ്ങൾ പ്രവർത്തിക്കാനുള്ളതാണെന്നും സ്വയം പര്യാപ്തതയ്ക്ക് സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്നും നബാർഡ് ചെയർമാൻ കെ.വി.ഷാജി പറഞ്ഞു. കൃഷി, കച്ചവടം, കൈത്തൊഴിൽ വിഷയമാക്കി നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടന കൊണ്ട് ശക്തരാകാനുള്ള ഗുരുദേവന്റെ സന്ദേശം പ്രാവർത്തികമാകേണ്ടതുണ്ട്. നബാർഡ് സ്വയം സഹായസംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷൻ, എം.എസ്.എം.ഇൾ എന്നിവ ഗുരുദേവസന്ദേശം ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |