വേങ്ങര: ജി.വി.എച്ച് .എസ്.എസ് വേങ്ങര വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ജാലകം എ.എം.എൽ.പി.എസ് പറപ്പൂർ ഇരിങ്ങല്ലൂരിൽ സമാപിച്ചു. മാനസ ഗ്രാമം സർവേയെ ആസ്പദമാക്കി സംഘടിപ്പിച്ച മഹാസഭ വെൽഫയർ പാർലമെന്റും സമാപന ചടങ്ങും പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ. സുബൈർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സഫിയ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷെരീഫ് സ്വാഗതവും സി.എസ്.എസ് ലൈബ്രറി മെമ്പർ ആബിദ് നന്ദിയും പറഞ്ഞു.
മുൻ വാർഡ് മെമ്പർ സൈദ് ബിൻ , ലൈബ്രറി പ്രസിഡന്റ് സക്കീർ , മജീദ് , ഫൈസൽ ആശംസകൾ നേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |