
ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ എക്‌സ് പ്ലാറ്റ്ഫോമിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര സർക്കാർ. അശ്ലീല - നിയമവിരുദ്ധ ഉള്ളടക്കങ്ങൾ 72 മണിക്കൂറിനകം നീക്കാൻ കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി മന്ത്രാലയം നോട്ടീസ് നൽകി. ഇല്ലെങ്കിൽ നിയമനടപടിയെടുക്കും.
ഇന്ത്യയിലെ ചീഫ് കംപ്ലയിൻസ് ഓഫീസർക്കാണ് നോട്ടീസ്. ഐ.ടി നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമായിരിക്കണം രാജ്യത്ത് പ്രവർത്തിക്കേണ്ടത്. എക്‌സിന്റെ എ.ഐ ആപ്പായ ഗ്രോക് ജനറേറ്റ് ചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങളും നീക്കണം. ഗ്രോക് ആപ് ദുരുപയോഗം ചെയ്‌ത് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ടെന്ന് രാജ്യസഭാ എം.പിയും ശിവസേനാ ഉദ്ദവ് വിഭാഗം നേതാവുമായ പ്രിയങ്ക ചതുർവേദി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവിന് പരാതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |