SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.55 PM IST

അബുദാബിയിൽ വാഹനാപകടം,​ ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾ മരിച്ചു

Increase Font Size Decrease Font Size Print Page
accident-

അബുദാബി : അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലു പേർ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശേരി സ്വദേശി അബ്ദുൾ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14)​,​ അമ്മാർ (12)​,​ അയാഷ് (5)​ എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അബ്ദുൾ ലത്തീഫും റുക്സാസനയും രണ്ട് മക്കളും അബുദാബി ഷെയ്ഖ് ശഖ്ബത്ത് ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ അബുദാബി - ദുബായ് റോഡിൽ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ടു മടങ്ങുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ യു.എ.ഇയിൽ തന്നെ കബറടക്കുമെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.

TAGS: NEWS 360, GULF, GULF NEWS, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY