ആലപ്പുഴ: തൊഴിലാളികൾക്ക് ലഭിക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ റദ്ദാക്കാനുള്ള ശ്രമമാണ് ഇ.പി.എഫ്.ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) നടത്തുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആലപ്പുഴയിൽ ഫിനാൻഷ്യൽ എന്റർപ്രൈസസ് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഫ്.ഇ.പി.ഡബ്ലു.എ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്.മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ മുഖ്യപ്രഭാഷണം നടത്തി. ഹൈക്കോടതി ജഡ്ജി ഷാജി പോൾ ചാലി, ബി. സുനിൽ കുമാർ, എ. പുരുഷോത്തമൻ, സി.കെ. അബ്ദുൽ റഹ്മാൻ, കെ. പ്രസാദ്, പി. രാജേന്ദ്രൻ, ജി.എസ്. മനോജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |