
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എൻ. വാസു സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി ഈയാഴ്ച പരിഗണിച്ചേക്കും. കേരള ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
കേരള ഹൈക്കോടതി പരാമർശം നീക്കിക്കിട്ടണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ ഹർജിയും പരിഗണിച്ചേക്കും. ബോർഡ് മുൻ അംഗങ്ങളായ ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരിലേക്ക് എന്തുകൊണ്ടാണ് അന്വേഷണം നീളാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ താൻ കക്ഷി പോലുമല്ലാത്ത വിഷയത്തിൽ ഹൈക്കോടതി പരാമർശം നടത്തിയെന്നാണ് ശങ്കരദാസിന്റെ പരാതി.
ശൈത്യകാല അവധിക്കു ശേഷം സുപ്രീംകോടതി ഇന്നാണ് തുറക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |