
വി.ഡി. സതീശനെതിരെ സി.ബി.ഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര ഏജൻസിയെ സംബന്ധിച്ച് പാർട്ടിക്ക് ഒരു നിലപാടുണ്ട്. ഈ വിഷയം വിദേശപണം സ്വരൂപിച്ചതുമായി ബന്ധപ്പെട്ടാണ്. ഇതിൽ നിയമപരമായി ചെയ്യാൻ കഴിയുന്നത് സർക്കാർ ചെയ്യും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള നീക്കമാണിതെന്ന ആരോപണം തെറ്റാണ്. വിദേശത്ത് പോയി പണം സ്വരൂപിക്കാൻ ആർക്കും അവകാശമില്ല.
-എം.വി. ഗോവിന്ദൻ,സി.പി.എം
സംസ്ഥാന സെക്രട്ടറി
രാഷ്ട്രീയ
പ്രേരിതം
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ സർക്കാൻ നീക്കം രാഷ്ട്രീയ പ്രേരിതമാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ് .തിരഞ്ഞെടുപ്പ് അടുത്തതോടെ മറ്റൊന്നും പറയാനില്ലാത്തതിനാൽ പുനർജനി വിഷയം ഉയർത്തികൊണ്ടുവരുന്നു. പരാജയ ഭീതിയാണ് ഇതിന് പിന്നിൽ.
-ഷാഫി പറമ്പിൽ
കെ.പി.സി.സി
വർക്കിംഗ് പ്രസിഡന്റ്
മതസ്പർദ്ധ വളർത്താൻ
മുഖ്യമന്ത്രി ശ്രമിക്കുന്നു
കേരളത്തിൽ മതസ്പർദ്ധ വളർത്താൻ ബോധപൂർവമായ നീക്കം മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഓരോ തിരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുകയാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ മാറി മാറി പ്രോത്സാഹിപ്പിച്ച് മതപരമായ ഭിന്നിപ്പും വർഗീയ വിദ്വേഷമുള്ള അന്തരീക്ഷവും കേരളീയ സമൂഹത്തിലുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമം നടത്തുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷം തീവ്ര വർഗീയ നിലപാടുകൾ സ്വീകരിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്നാണ് സി.പി.എം കരുതുന്നത്. കേരളത്തിലെ ജനങ്ങളെ അങ്ങനെയൊന്നും വിലയ്ക്കെടുക്കാൻ കഴിയില്ല.
-രമേശ് ചെന്നിത്തല, കോൺ. പ്രവർത്തക സമിതിയംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |