SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.27 PM IST

ഇൻഡോർ മലിനജല ദുരന്തം അപകടകരമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു

Increase Font Size Decrease Font Size Print Page
y

ഇൻഡോർ: ഇൻഡോർ മലിനജല ദുരന്തത്തെത്തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കുടിവെള്ളത്തിൽ അപകടകരമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇ കോളി, സാൽമൊണല്ല, വിബ്രിയോ കോളറ തുടങ്ങിയ ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലർന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം.

ഇത്തരം ബാക്ടീരിയകളുടെ സാന്നിദ്ധ്യം പ്രതിരോധശേഷി കുറഞ്ഞവർക്കും കുഞ്ഞുങ്ങൾക്കും മരണ കാരണമാകാം.

ഭഗിരഥ്പുരയിലെ പൊലീസ് ഔട്ട്‌പോസ്റ്റിലെ ടോയ്‌ലെറ്റ് മാലിന്യം കുടിവെള്ള പൈപ്പ്‌ലൈനിൽ കലർന്നത് കണ്ടെത്തി. ഇൻഡോർ മലിനജല ദുരന്തത്തിൽ 210 പേർ നിലവിൽ ചികിത്സയിലാണ്. 32 പേരുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം, രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതിലും വെള്ളം പരിശോധിക്കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നും നടപടികൾ വൈകിയെന്നും ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY