
കൊച്ചി: വിദേശ ധനകാര്യ ഫണ്ടുകൾ വിൽപ്പന ശക്തമാക്കിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. സെൻസെക്സ് 320 പോയിന്റ് നഷ്‌ടവുമായി 85,440ൽ അവസാനിച്ചു. നിഫ്‌റ്റി 76 പോയിന്റ് ഇടിഞ്ഞ് 26,250ൽ എത്തി. വെനസ്വേലയിലെ അമേരിക്കൻ ആക്രമണം നേട്ടമാകുമെന്ന പ്രതീക്ഷയിൽ ഒ.എൻ.ജി.സി, റിലയൻസ് ഇൻഡസ്‌ട്രീസ് എന്നിവയുടെ ഓഹരി വില കുതിച്ചു. റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ വാങ്ങൽ അവസാനിപ്പിച്ചില്ലെങ്കിൽ ഇറക്കുമതി തീരുവ വീണ്ടും ഉയർത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിച്ചത്. നടപ്പുവർഷം ആദ്യ രണ്ട് വ്യാപാര സെഷനുകളിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 7,200 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |