
കൊല്ലം: സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരെ നടക്കുന്ന അധിക്ഷേപങ്ങളെയും ആക്രമിക്കാനുള്ള ആഹ്വാനങ്ങളെയും പ്രതിരോധിക്കാനും നിയമപരമായി നേരിടാനും ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന സമിതി എക്സിക്യുട്ടീവ് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
തങ്ങളുടെ മതത്തിന് അനൂകൂല്യങ്ങൾ ലഭിക്കാൻ അധികാരത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് പറയുന്നവർ മതനിരപേക്ഷകരായും പിന്നാക്ക വിഭാഗങ്ങളുടെ ദുരവസ്ഥ തുറന്നുപറയുന്ന വെള്ളാപ്പള്ളി മതവാദിയായും ചിത്രീകരിക്കുന്ന ഇരട്ടത്താപ്പ് തുറന്നുകാട്ടാൻ യോഗം തീരുമാനിച്ചു. ഈഴവ സമുദായത്തിന്റെ വളർച്ച തടയാനാണ് വെള്ളാപ്പള്ളിയെ ആക്രമിക്കുന്നത്. അത്തരം നീക്കങ്ങളെ പ്രാണൻ പണയം വച്ച് പ്രതിരോധിക്കുമെന്നും യോഗം പ്രഖ്യാപിച്ചു. അതിനായി എല്ലാ യൂണിറ്റ് തലത്തിലും ശക്തമായ പ്രചാരണം സംഘടിപ്പിക്കും. എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |