
രാജ്യത്തിന്റെ അതിർത്തികൾ ഭേദിച്ച് അവസാനം അവർ ഒന്നായി. കൊച്ചുപുരയ്ക്കൽ ബാബു - അന്നമ്മ ദമ്പതികളുടെ മകൻ സുബിൻ ബാബുവും ഫിലിപ്പീൻസുകാരിയായ ജെസീക്കയുമാണ് തിങ്കളാഴ്ച വെെകീട്ട് വിവാഹിതരായത്. പൊടിമറ്റം സെയ്ന്റ് മേരീസ് പള്ളിയിലാണ് ചടങ്ങ് നടന്നത്.
വധുവിന്റെ അമ്മയും സഹോദരിയും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ഒരു വർഷം മുൻപാണ് സിബിനും ജെസീക്കയും സൗഹൃദത്തിലാകുന്നത്. തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാർ ഇവരുടെ ഇഷ്ടത്തിനൊപ്പം നിന്നതോടെ വിവാഹം എന്ന സ്വപ്‌നം പൂവണിയുകയായിരുന്നു. സുബിൻ ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ജെസീക്ക ഫാർമസിസ്റ്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |