
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ വിജയ്‌ക്ക് സി.ബി.ഐ നോട്ടിസ്. ജനുവരി 11ന് ചോദ്യം ചെയ്യലിനു ഹാജരാകാനാണ് വിജയ്ക്ക് അറിയിപ്പ് ലഭിച്ചത്. സി.ബി.ഐ ആസ്ഥാനമായ ഡൽഹിയിൽ എത്താനാണ് നോട്ടിസിലുള്ളത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണത്തോടു സഹകരിക്കുമെന്ന് ആദ്യമേ ടി.വി.കെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും വീഴ്ച കാരണമാണ് കരൂരിൽ അപകടമുണ്ടായതെന്നാണ് ടി.വി.കെ വാദിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |