
കൊച്ചി: ആക്‌സിസ് ബാങ്കിന്റെ മൊബൈൽ ആപ്പായ ഓപ്പണിൽ തത്സമയ സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കുന്ന സേഫ്റ്റി സെന്റർ അവതരിപ്പിച്ചു. അനധികൃതമോ സംശയാസ്പദമോ ആയ പ്രവർത്തനങ്ങൾക്കെതിരെ കോൾ സെന്ററിൽ വിളിക്കുകയോ ബ്രാഞ്ച് സന്ദർശിക്കുകയോ ചെയ്യാതെ തന്നെ ഉപഭോക്താവിന് നിയന്ത്രിക്കാനാകുന്ന സുരക്ഷാ സംവിധാനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. ബാങ്കിംഗ് മേഖലയിൽ ഇതാദ്യമായി എസ്.എം.എസിന്റെ ആധികാരികത വിശകലനം ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ആക്സിസ് ബാങ്കിന്റെ ഔദ്യോഗിക ഐഡിയിൽ നിന്നാണോ എസ്.എം.എസെന്ന് പരിശോധിക്കാനും കഴിയും. ഇന്റർനെറ്റ് ബാങ്കിംഗ് ഓഫ് ചെയ്യുക, ഫണ്ട് കൈമാറ്റം തൽക്ഷണം നിർത്തുക, നെറ്റ് ബാങ്കിംഗ് വഴിയുള്ള ഷോപ്പിംഗ് നിർത്തുക തുടങ്ങിയവ വിവിധ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകുമെന്ന് ആക്സിസ് ബാങ്ക് ഡിജിറ്റൽ ബിസിനസ്, ട്രാൻസ്‌ഫോർമേഷൻ ആൻഡ് സ്ട്രാറ്റജിക് പ്രോഗ്രാംസ് വിഭാഗം എക്‌സിക്യുട്ടീവ് സമീർ ഷെട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |