
കൊച്ചി: ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ കണക്കുകളനുസരിച്ച് റിലയൻസ് ജിയോ നവംബറിൽ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടി.സജീവ ഉപഭോക്താക്കളുടെ എണ്ണത്തിലും ജിയോയാണ് മുന്നിൽ. കേരളത്തിൽ 41,000 പുതിയ വരിക്കാരെ ജിയോ ചേർത്തു. ഇൻഡസ്ട്രിയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞെങ്കിലും മികച്ച വളർച്ച നേടിയ ഏക ഓപ്പറേറ്റർ ജിയോയാണ്. വൊഡാഫോൺ ഐഡിയക്ക് 22 ലക്ഷം സജീവ ഉപയോക്താക്കളെ നഷ്ടപ്പെട്ടു, എയർടെലിന്റെ ആക്‌ടീവ് ഉപയോക്താക്കളുടെ എണ്ണം 17 ലക്ഷം കുറഞ്ഞു. ജിയോയുടെ വിപണി വിഹിതവും ഉയർന്നു. 22 ടെലികോം സർക്കിളുകളിൽ 17 ലും സജീവ ഉപഭോക്താക്കളെ നേടുന്നതിൽ ജിയോ മുന്നിലെത്തി, ഏറ്റവും വലിയ വളർച്ച ജമ്മു ആൻഡ് കാശ്മീർ, പഞ്ചാബ് പ്രദേശങ്ങളിൽ രേഖപ്പെടുത്തി. ബ്രോഡ്ബാൻഡ് വിഭാഗത്തിലും ജിയോ ആധിപത്യം നിലനിർത്തി. മൊബൈൽ ബ്രോഡ്ബാൻഡ്, ഫിക്‌സഡ് വയർലെസ് ആക്‌സസ് (FWA), അൺലൈസൻസ്ഡ് ബാൻഡ് റേഡിയോ (UBR) എന്നിവയിൽ പുതിയ വരിക്കാരിൽ 68 ശതമാനം ജിയോ സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |