
ന്യൂഡൽഹി: പ്രധാനമന്തി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാളെ ഇസ്രയേലിലേക്ക് പുറപ്പെടും. ഒമ്പത് വർഷത്തിനിടെ പ്രധാനമന്ത്രിയുടെ രണ്ടാം യാത്രയാണിത്. മോദിയുടേത് ചരിത്ര സന്ദർശനമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേൽ പാർലമെന്റായ നെസെറ്റിനെ മോദി അഭിസംബോധന ചെയ്യും. നെതന്യാഹുവിനൊപ്പം ജറുസലേമിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന മോദി ഹോളോകാസ്റ്റ് സ്‌മാരകമായ യാദ് വാഷെം സന്ദർശിക്കും.
ഇസ്രയേലും ഇന്ത്യയും തമ്മിലുള്ളത് രണ്ട് ആഗോള രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ സഖ്യമാണെന്ന് മോദിയുടെ സന്ദർശനത്തെ പരാമർശിച്ച് നെതന്യാഹു പറഞ്ഞു. സുരക്ഷ അടക്കം വിഷയങ്ങളിൽ ഇരു രാജ്യങ്ങളും പങ്കാളികളാണ്. എ.ഐ മുതൽ പ്രാദേശിക സഹകരണം വരെ പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തും. സ്ഥിരതയും പുരോഗതിയും ലക്ഷ്യമിട്ട് പ്രതിജ്ഞാബദ്ധരായ രാഷ്ട്രങ്ങളുടെ അച്ചുതണ്ട് കെട്ടിപ്പടുക്കും-നെതന്യാഹു ചൂണ്ടിക്കാട്ടി.
നെതന്യാഹുവിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി ഇന്ത്യയും ഇസ്രയേലും തമ്മിൽ ആഴമേറിയതും ശാശ്വതവുമായ സൗഹൃദമുണ്ടെന്ന് പറഞ്ഞു. വിശ്വാസം, സമാധാനം,പുരോഗതി എന്നിവയിൽ കെട്ടിപ്പടുത്ത പങ്കാളിത്തത്തിന് വലിയ മൂല്യം കൽപ്പിക്കുന്നു. സന്ദർശന വേളയിൽ അർത്ഥവത്തായ ചർച്ചകൾ നടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |