SignIn
Kerala Kaumudi Online
Friday, 15 May 2026 8.07 PM IST

'തന്ത്രിയുടെ അറസ്റ്റ് അനിവാര്യം, അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിത്തം ചെയ്യണം'

rajeevaru

തിരുവനന്തപുരം: ശബരിമല തന്ത്രിയുടെ അറസ്റ്റ് ദുഃഖകരമാണെങ്കിലും അനിവാര്യമായിരുന്നുവെന്ന് ബിജെപി നേതാവും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ. അയ്യപ്പന്റെ പിതൃതുല്യമായ സ്ഥാനത്തുനിൽക്കുന്ന തന്ത്രികുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഃഖകരമാണ്. എന്നാൽ 2019മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ടസംഭവങ്ങൾ ആരെയും അറിയിക്കാതിരിക്കുന്നതുതന്നെ കുറ്റകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിന്റെ പൂർണരൂപം

ദുഖകരം പക്ഷെ അനിവാര്യം..
ഇതാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്​റ്റ് സംബന്ധിച്ചു എനിക്ക് പറയാനുള്ളത്.
അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്​റ്റ് ദുഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതുതന്നെ കു​റ്റകരമാണ്.
ഉണ്ണികൃഷ്ണൻ പോ​റ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വർണ പാളികൾ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികൾ മാ​റ്റുന്നു.?
നിദ്റാ ദണ്ഡടക്കം മാ​റ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചു. വാജിവാഹനം സ്വന്തമാക്കി.കുടുംബ തന്ത്രികളുടെ ജീർണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ.അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിതം ചെയ്യണം.
ദൈവികമായി മാത്രം ചിന്തിക്കേണ്ടവർ ഇഹലോകത്തിൽ ആസക്തരാകുമ്പോൾ ഇങ്ങനെയെല്ലാം ഭവിക്കും.
ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢ മതേ.
സാധാരണ ഭക്തരല്ല തന്ത്റികൾ. അവർ ഏ​റ്റവും ഉയർന്ന ആത്മീയത പുലർത്തേണ്ടവരാണ്.
' താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ'
തുഞ്ചത്ത് എഴുത്തച്ഛൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA, KANDARARU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA