SignIn
Kerala Kaumudi Online
Friday, 15 May 2026 8.16 PM IST

ഒന്നാം ക്ലാസുകാരന്റെ ബാഗിന് അമിതഭാരം,​ പരിശോധിച്ചപ്പോൾ കിട്ടിയത് ഒരു കിടിലൻ മൂർഖനെ

cobra

കൊച്ചി : ഒന്നാംക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണിയിലാണ് സംഭവം. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.

ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞെത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശയ്ക്ക് താഴെ ബാഗ് വച്ചിരുന്നു,​ ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറി അടിച്ചുവാരുന്നതിനിടെ മേശയ്ക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിന് നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. പിന്നാലെ വീട്ടുകാർ കുട്ടിയുടെ സ്കൂൾ ബാഗ് മുറ്റത്തേക്ക് എറിയുകയും ചാക്കുകളിട്ട് മൂടുകയും ചെയ്തു. ഉടൻ തന്നെ വനംവകുപ്പിന്റെ സർപ്പ റസ്ക്യു ടീമിലെ പാമ്പ് പിടിത്ത വിദഗ്ദ്ധരെ വിവരം അറിയിച്ചു. എളമക്കര സ്വദേശി റിൻഷാദ് എത്തി മൂർഖൻ പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. ചൂടു കാലാവസ്ഥയിൽ നിന്ന് രക്ഷ നേടി വീടിനകത്തെത്തിയ മൂ‍ർഖൻ സ്കൂൾ ബാഗിൽ കയറിയതാകാം എന്നാണ് നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA, SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA