മൂന്നാർ : ഇടതുപക്ഷ സർക്കാരിന്റെ അദ്ധ്യാപകദ്രോഹ നടപടികൾ പത്തുവർഷം പൂർത്തിയാക്കുന്നതായി മുൻ എം.എൽ.എ എ.കെ മണി. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മൂന്നാർ സബ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷമായി സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് പൊതുവിദ്യാഭ്യാസരംഗം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പിണറായി യുഗം അവസാനിച്ച്, അദ്ധ്യാപക ക്ഷേമത്തിന്റെ നാളുകൾ യു,ഡി,എഫ് അധികാരത്തിലേറുന്നതോടെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.. സംസ്ഥാന സെക്രട്ടറി പി,എം നാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർ ജെ,ബാൽമണി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജി. മുനിയാണ്ടി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ നെൽസൺ, സബ്ജില്ലാ പ്രസിഡന്റ് ദാവീദ് രാജാ, സെക്രട്ടറി സെബാസ്റ്റ്യൻ , ട്രഷറർ കുമാർ, എ.യൊവാൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: ദാവീദ് രാജാ ( പ്രസിഡന്റ് ) സെബാസ്റ്റ്യൻ (സെക്രട്ടറി) എസ്. കുമാർ ( ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |