കട്ടപ്പന: എസ്.എൻ.ഡി.പി യോഗം 4564-ാം നമ്പർ കട്ടപ്പന നോർത്ത് ശാഖയിലെ ശ്രീശാരദ ബാലജനയോഗം തയ്യാറാക്കിയ കൈ എഴുത്തു മാസിക ' ഗുരുധ്വനി 'യുടെ പ്രകാശനം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വിധു എ സോമൻ, അഡ്വ. പി. ആർ മുരളീധരൻ, യൂണിയൻ കൗൺസിലർ പി.കെ രാജൻ, കെ.കെ രജേഷ്, ശാഖ പ്രസിഡന്റ് മനോജ് പതലിൽ, സെക്രട്ടറി അജേഷ് സി. എസ്, വൈസ് പ്രസിഡന്റ് നിഖിൽ, എന്നിവർ സംസാരിച്ചു. സമീപ ശാഖ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ശാഖായോഗം കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ, മുൻകാല ശാഖ നേതാക്കൾ, ബാലജനയോഗം പി.ടി.എ പ്രസിഡന്റ്, ഹെഡ്മാസ്റ്റർ, അദ്ധ്യാപകർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |