
ശബരിമല: മകരവിളക്ക് ഉത്സവം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിരുവാഭരണ ഘോഷയാത്ര സുഗമമാക്കാൻ പമ്പാനദിക്ക് കുറുകെ താത്കാലിക നടപ്പാതകൾ നിർമ്മിച്ചു. അപകട സാദ്ധ്യത ഒഴിവാക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചു. പമ്പ, പുല്ലുമേട്, സന്നിധാനം മേഖലകളിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് പുറമേ 120 പേരെ അധികമായി വിന്യസിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കായി 136 സന്നദ്ധ പ്രവർത്തകരെ എക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി വഴി നിയമിച്ചു. അനധികൃതമായി വനത്തിൽ പ്രവേശിക്കുന്നതും ആഹാരം പാകം ചെയ്യുന്നതും നിരോധിച്ചു. മകരവിളക്ക് കാണുന്നതിനായി മരങ്ങളിൽ കയറുകയോ വനമേഖലകളിലേക്ക് കടക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |