
ഏഴംകുളം: ഗ്രാമപഞ്ചായത്ത് നാലാം വാർഡിന്റെ സമഗ്ര വികസനത്തിന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. കേരളപ്പിറവിയുടെ എഴുപത്തിയഞ്ചാം വാർഷികം മുൻനിറുത്തി വാർഡിൽ ഓരോ മേഖലയിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളാണ്
വിഷൻ 2031 ന്റെ ഭാഗമായി ചർച്ച ചെയ്ത് നടപ്പാക്കുന്നത്. 18ന് രാവിലെ 10 മുതൽ വൈകിട്ട് 4 വര പനവിള യൂത്ത് സെന്റർ ഹാളിൽ സംഘടിപ്പിക്കുന്ന ശില്പശാല ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തൊണ്ണൂറ് പേരാണ് പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടത്തി വികസന രേഖ തയ്യാറാക്കുമെന്ന് വാർഡ് മെമ്പർ വിജു രാധാകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |