
പെരുനാട് : കക്കൂസ് മാലിന്യം ജനവാസ മേഖലയിലെ തോട്ടിൽ തള്ളിയ കേസിൽ പ്രതി പെരുനാട് പൊലീസിന്റെ പിടിയിലായി. പള്ളിക്കൽ പഴകുളം സ്വദേശി വലിയവിളയിൽ മുഹമ്മദ് അഫ്സൽ (25) ആണ് അറസ്റ്റിലായത്. പെരുനാട് ഗ്രാമപഞ്ചായത്ത് 11 – ാം വാർഡിൽപ്പെട്ട കൂനംകര തോട്ടിൽ വെളുപ്പിന് ഒന്നിനും 4.45 നും ഇടയിലുള്ള സമയം പല ദിവസങ്ങളിലായി ടാങ്കറിൽ കക്കൂസ് മാലിന്യം കൊണ്ട് തള്ളുകയായിരുന്നു. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരത്തുളള സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ടാങ്കറിൽ മാലിന്യം കൊണ്ടുവന്ന് തോട്ടിൽ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടത്. പെരുനാട് പൊലീസ് സബ്ഇൻസ്പെക്ടർ കുരുവിള സക്കറിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |