
ചിറ്റാർ : വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ ചെക്കുക്കേസിലെ പ്രതി ചിറ്റാർ പൊലീസിന്റെ പിടിയിലായി . ചിറ്റാർ നീലിപിലാവ് കുടപ്പനക്കുളം പതാലിൽ വീട്ടിൽ ഗിരീഷ് വർമ (46) ആണ് പിടിയിലായത്. 2016 ൽ ചെക്കുകേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അനിൽകുമാർ ,സിപി.ഒ മാരായ അൻവർഷ, സച്ചിൻ എന്നിവരടങ്ങിയ സംഘം എറണാകുളത്ത് നിന്നാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |