
റാന്നി : തിരുവാഭരണ ഘോഷയാത്രയ്ക്ക് ഇന്നലെ റാന്നിയിൽ ഭക്തി നിർഭരമായ സ്വീകരണം നല്കി. പന്തളം കൊട്ടാരത്തിൽ നിന്ന് 12ന് ഉച്ചയ്ക്ക് പുറപ്പെട്ട ഘോഷയാത്ര അയിരൂർ പുതിയകാവിൽ വിശ്രമിച്ച ശേഷം രണ്ടാംദിവസമായ ഇന്നലെ മൂക്കന്നൂരിലെത്തി. ശിവോദയ സമസ്ത നായർ സമാജത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പുലർച്ചെ മൂന്നിന് മൂക്കന്നൂർ ഗ്രന്ഥശാലാ ജംഗ്ഷനിൽ സ്വീകരണം. കൂടാതെ മൂക്കന്നൂർ ജ്ഞനാനന്ദാ ഗുരുകുലം സ്കൂളിന്റെ ആഭിമുഖ്യത്തിലും സ്വീകരണം നടന്നു.
പിന്നീട് ഇടപ്പാവൂർ ദേവീക്ഷേത്രം, കീക്കൊഴൂർ ആയിക്കൽ തിരുവാഭരണപാറ, റാന്നി ബ്ലോക്ക് ഓഫീസ് പടി, കുത്തുകല്ലുങ്കൽപടി, മന്ദിരം, പള്ളിപ്പടി, പാലച്ചുവട്, ഇടക്കുളം അയ്യപ്പക്ഷേത്രം, പള്ളിക്കമുരുപ്പ്, വടശേരിക്കര പേങ്ങാട്ടുകടവ്, ചെറുകാവ് ദേവീ ക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, ചമ്പോണ്‍ മണ്ടകത്തിൽ വീട്, മാടമൺ വള്ളക്കടവ് ഗുരുമന്ദിരം, ഹൃഷികേശ ക്ഷേത്രം, പൂവത്തുംമൂട്, പെരുനാട് കൂടക്കാവ്, കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മടത്തുംമൂഴി രാജരാജേശ്വരി മണ്ഡപം, കൂനംകര ശബരി ശരണാശ്രമം, പുതുക്കട വഴി ളാഹ സത്രം എന്നിവിടങ്ങളിൽ സ്വീകരണം ഒരുക്കി. ളാഹ വനം സത്രത്തിൽ രാത്രി വിശ്രമത്തിനു ശേഷം ഇന്ന് പുലർച്ചെ പുറപ്പെട്ട് പൂങ്കാവനത്തിലൂടെ പ്ലാപ്പള്ളി തലപ്പാറമലങ്കോട്ടയിലെത്തും. വില്ലാളിവീരൻ ഓമനക്കുട്ടൻ കൊച്ചുവേലനും സംഘവും അവിടെ സ്വീകരണം നൽകും. തുടർന്ന് ഇലവുങ്കൽ, നിലയ്ക്കൽ മഹാദേവർ ക്ഷേത്രം, അട്ടത്തോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കൊല്ലമൂഴി, ഏട്ടപ്പെട്ടി, ഒളിയമ്പുഴ, വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, ശബരിപീഠം, ശരംകുത്തി വഴി സന്നിധാനത്തെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |