കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സംസ്ഥാന സാക്ഷരതാ മിഷനും കൈകോർക്കുന്നു.
സാക്ഷരതാ മിഷനിലൂടെ പന്ത്രണ്ടാം ക്ലാസ് വിജയിച്ചവരെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുകയാണ് ലക്ഷ്യം. യൂണിവേഴ്സിറ്റിയും സംസ്ഥാന സാക്ഷരതാ മിഷനും ധാരണാപത്രം ഒപ്പ് വച്ചു. പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കീഴിൽ തുടർ പഠനത്തിന് അവസരമൊരുങ്ങും.
ബിരുദ പഠനത്തിന് താത്പര്യമുള്ളവരുടെ പട്ടിക സാക്ഷരതാ മിഷൻ തയ്യാറാക്കും. തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഇതിനുള്ള ഫീസ് വകയിരുത്തി സാക്ഷരതാ മിഷന്റെ മേൽനോട്ടത്തിൽ എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദത്തിന് ചേരാൻ വേണ്ട നടപടികൾ കൈക്കൊള്ളും. ഈ അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് ഇവർക്ക് അപേക്ഷിക്കാനാവും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കുക. നിലവിൽ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ പാസായ രണ്ടായിരത്തോളം പേർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. ഇതിൽ 75 ശതമാനവും സ്ത്രീകളാണ്. ഈ അദ്ധ്യയനവർഷം പതിനായിരത്തിലധികം പേരെ പ്രവേശിപ്പിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്.
സാക്ഷരതയിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം പ്രാപ്യമാക്കുക, അത് വഴി കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാനമാക്കി മാറ്റുക എന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കു കൂടിയുള്ള നീക്കമാണിത്
ഡോ.ആർ.ബിന്ദു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
..................................
വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ നിന്നുപോയതും തുടർപഠനം ആഗ്രഹിക്കുന്നതുമായ
വനിതകളെ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തി പ്രത്യേക പരിഗണന കൊടുത്തു മുന്നോട്ടു കൊണ്ടുപോവും
പ്രൊഫ. ഡോ. വി.പി.ജഗതി രാജ്,
വൈസ് ചാൻസലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |