
കോട്ടയം : വിദ്യാഭ്യാസ മേഖലയിലെ കാവിവത്ക്കരണം വർഗീയധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര പഴയ ബസ്‌സ്റ്റാൻഡ് മൈതാനത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ രംഗത്തെ കാവിവത്ക്കരണവും കേരള ബദലും വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാവിവത്ക്കരണം എല്ലാ പുരോഗമന സ്വാഭാവങ്ങളെയും നിഷേധിക്കുന്നതാണ്. അതിനവർ ആധുനിക രൂപം നൽകുന്നത് മതധ്രുവീകരണമുണ്ടാക്കാനാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ബദൽ തകർക്കാനാണ് ശ്രമം. വർഗീയതയെ എതിർക്കുമ്പോൾ മതത്തിനും വിശ്വാസത്തിനും എതിരാണെന്ന് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ടി.ആർ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ലോഗോ എം.വി ഗോവിന്ദൻ പ്രകാശനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ ഷാഫി സ്വാഗതവും, സംഘാടക സമിതി ജനറൽ കൺവീനർ ബിനു എബ്രഹാം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |