പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ ഇ. ശ്രീധരൻ സെന്റർ ഫോർ ലൈഫ് സ്‌കിൽസ് എഡ്യുക്കേഷനും കേരള പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും സംയുക്തമായി വിദ്യാർത്ഥികൾക്ക് 'ഒഡീസി' ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പെരിയ കാമ്പസിൽ നടന്ന പരിപാടി വൈസ് ചാൻസലർ പ്രൊഫസർ സിദ്ദു പി. അൽഗുർ ഉദ്ഘാടനം ചെയ്തു. എഡ്യുക്കേഷൻ വിഭാഗം ഡീൻ പ്രൊഫസർ വി.പി ജോഷിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ പ്രൊഫസർ എം.എൻ. മുസ്തഫ, പ്രൊഫസർ അമൃത് ജി. കുമാർ, കെ.പി. താഹിറ, ടി.സി. നീന എന്നിവർ സംസാരിച്ചു. ഡോ. എ. ശ്രീന, ഡോ. സുബ്രഹ്മണ്യ പൈലൂർ, ഡോ. വി. ആദിത്യ, ഡോ. ആർ. ചന്ദ്രബോസ്, സൂര്യ നാരായണൻ, യു. ശ്രീജിത്ത് എന്നിവർ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |