ആലപ്പുഴ: മാതാപിതാക്കളുടെ സ്നേഹവും വീടിന്റെ സുരക്ഷിതത്വവും നഷ്ടപ്പെട്ട കുട്ടികൾക്ക് പുതുജീവിതം പകർന്നുനൽകുന്ന ജില്ലയിലെ ഫോസ്റ്റർ കെയർ (വളർത്തുപരിചരണം) പദ്ധതി ശ്രദ്ധനേടുന്നു.
ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലായി 24 കുട്ടികളാണ് ഫോസ്റ്റർ മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നത്. ആലപ്പുഴക്കാരും, മാതാപിതാക്കൾ മറ്റ് ജില്ലകളിൽ നിന്ന് ഏറ്റെടുത്തവരും ഇതിലുൾപ്പെടുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ വർഷന്തോറുമുള്ള കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ കുടുംബങ്ങൾക്ക് കൈമാറുന്നത്. ജില്ലയിൽ നിലവിൽ 19 ശിശുസംരക്ഷണ സ്ഥാപനങ്ങളും ഒരു ഒബ്സർവേഷൻ ഹോമുമാണ് പ്രവർത്തിക്കുന്നത്. സ്ഥാപനങ്ങളിലെ നാലുചുവരുകൾക്കുള്ളിൽ കഴിയുന്ന കുട്ടികൾക്ക് ഒരു കുടുംബത്തിന്റെ അന്തരീക്ഷം നൽകുക എന്ന ലക്ഷ്യമാണ് ഫോസ്റ്റർ കെയർ പദ്ധതിക്കുള്ളത്.
ഫോസ്റ്റർ കെയറിലെ കുട്ടികളെ രണ്ട് വർഷം തുടർച്ചയായി പരിചരിച്ച ശേഷം മാതാപിതാക്കൾക്ക് വേണമെങ്കിൽ നിയമപരമായി അവരെ ദത്തെടുക്കാനും അവസരവുമുണ്ട്. ഇത്തരത്തിൽ ജില്ലയിൽ രണ്ട് കുട്ടികളെ ഇതിനകം ദത്തെടുക്കലിനായി കൈമാറിക്കഴിഞ്ഞു.കുട്ടിക്ക് മറ്റ് അവകാശികളില്ലെന്ന് ഉറപ്പുവരുത്തിയുള്ള സി.ഡബ്ല്യൂ.സി സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതോടെ ദത്തെടുക്കൽ നടപടികൾ പൂർത്തിയാകും.
ഓൺലൈനായി അപേക്ഷിക്കാം
# മുൻപ് അവധിക്കാല പരിചരണത്തിനായി നേരിട്ട് അപേക്ഷ സ്വീകരിച്ചിരുന്നിടത്ത്, ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ 'മിഷൻ വാത്സല്യ' പോർട്ടൽ വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.തുടർന്ന് കൗൺസലിംഗ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ കുട്ടിയെ വിട്ടുനൽകും
# മാതാപിതാക്കൾക്ക് ആൺകുട്ടിയെയോ, പെൺകുട്ടിയെയോ വേണ്ടതെന്ന് അപേക്ഷയിൽ മുൻഗണന നൽകാം. ജില്ലാശിശു സംരംക്ഷണ യൂണിറ്റിന് കീഴിൽ 19 ശിശുസംരക്ഷണ സ്ഥാപനവും ഒരു നിരീക്ഷണ ഹോമും ഉൾപ്പെടെ 20 എണ്ണമാണ് പ്രവർത്തിക്കുന്നത്
# ആറു വയസ്സുമുതലുള്ള കുട്ടികളെയാണ് ഫോസ്റ്റർ കെയറിനായി നൽകുക. ഒരുമിച്ചുതുടരാൻ താത്പര്യമുണ്ടെങ്കിൽ സി.ഡബ്ല്യൂ.സിയുടെ അനുമതിയോടെ 18 വയസുവരെ കുട്ടിക്ക് ഈ മാതാപിതാക്കൾക്കൊപ്പം തുടരാം. അതിനു ശേഷം കരാർ റദ്ദാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |