കൊല്ലം: കേരള ഗവ.നഴ്‌സസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടക്കുന്ന നഴ്‌സുമാരുടെ സംസ്ഥാനതല കായികമേളയ്ക്ക് ഇത്തവണ കൊല്ലം ജില്ല ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 22ന് നടക്കുന്ന സംസ്ഥാനതല കായികമേളയ്ക്ക് ജില്ലയിൽ സ്വാഗത സംഘം രൂപീകരിച്ചു. യോഗം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. നീതു അദ്ധ്യക്ഷത വഹിച്ചു. കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി എൽ. ദീപ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.ബീവ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി, വി.ആർ. അജു, പി എസ് സി എംപ്ലോയീസ് യൂണിയൻ, ജില്ലാ സെക്രട്ടറി ജെ അനീഷ്. കെ.എൻ.ടി.ഇ.ഒ ജില്ലാ പ്രസിഡന്റ് പി.ഷിബു, എ.കെ.പി.സി.ടി.എ നേതാവ് അർച്ചന എന്നിവർ സംസാരിച്ചു. കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി എ.അനീഷ് സ്വാഗതവും ജില്ലാ ട്രഷറർ എസ്.ജി. ഗംഗ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |