
കോന്നി: ഇക്കോ ടൂറിസം സെന്ററിലെ 15 വയസുകാരൻ കൃഷ്ണ മദപ്പാടിലായിട്ട് നാലുമാസം. സന്ദർശകർ കൃഷ്ണയുടെ അടുത്തേക്ക് പോകാതിരിക്കാൻ സമീപത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പാപ്പാന്മാരുടെ കാവലുമുണ്ട്. 2014 ൽ തിരുവനന്തപുരം നെടുമങ്ങാട് സെറ്റിൽമെന്റ് കോളനിയിൽ നിന്നാണ് കൃഷ്ണയെയും മറ്രൊരു ആനയെയും പിടികൂടിയത്. കോളനിയിലെ തൊണ്ടിയാമല ,കുട്ടപ്പാറ എന്നിവിടങ്ങളിൽ ഇൗ ആനകൾ അന്ന് ജനജീവിതത്തിന് ഭീഷണിയായി മാറുകയായിരുന്നു. തുടർന്നാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം വനപാലകർ ആനകളെ പിടികൂടിയത്.
വനം വകുപ്പിന്റെ കാപ്പുകാട് കേന്ദ്രത്തിൽ നിന്ന് മണി എന്ന താപ്പാനയെയും കോന്നിയിൽ നിന്ന് വിനായകൻ എന്ന ആനയെയും എത്തിച്ചാണ് ഇൗ ആനകളെ പിടികൂടിയത്.
27 ന് രാത്രിയാണ് ആനകളെ കോന്നി ആനക്കുട്ടിലെത്തിച്ചത്. കാട്ടിൽ നിന്ന് മുറിവേറ്റിരുന്ന മറ്റേയാനയെ രക്ഷപ്പെടുത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ പി. പുകഴേന്തിയാണ് കൃഷ്ണയെന്ന് പേരിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |