വണ്ണപ്പുറം :ശബരിമലയിൽ സ്വർണ്ണകൊള്ള നടത്തിയവർക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകര വിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി വണ്ണപ്പുറം ടൗണിൽ ശബരിമല സംരക്ഷണ ജ്യോതി തെളിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജോസ് കെ പീറ്റർ അദ്ധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. യു ഷാഹുൽ ഹമീദ്, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറക്കത്തോട്ടം, ഡി.സി.സി മെമ്പർ ആൽബർട്ട് ജോസ്,വണ്ണപ്പുറം പഞ്ചായത്ത് മെമ്പർ മനോജ് ടി. ടിണ ,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഫസൽ സുലൈമാൻ,വിഘ്നേശ്വർ കെ ശശി, ശ്രീകാന്ത് സിദ്ധാർഥ്, അനീഷ് ജെയിംസ് എന്നിവർസംസാരിച്ചു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |