നെടുങ്കണ്ടം: എം.ഇ.എസ് കോളേജ് നെടുങ്കണ്ടം ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററുമായി (വി.എസ്.എസ്.സി), സഹകരിച്ച് 'സ്‌പേസ് ഓൺ വീൽസ് " എന്ന പേരിൽ ബഹിരാകാശ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ കോളേജ് ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടക്കുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന ഈ പ്രദർശനത്തിൽ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ, ഉപഗ്രഹങ്ങൾ, റോക്കറ്റ് സാങ്കേതികവിദ്യ, ഗ്രഹങ്ങളെക്കുറിച്ചുള്ള അറിവുകൾ എന്നിവ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ബഹിരാകാശ ഗവേഷണത്തോടുള്ള ആകാംക്ഷയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.കൂടുതൽ വിവരങ്ങൾക്ക്: ഡോ. കെ.കെ. നിഷാദ്- 9907813589. ഡോ. എച്ച്. മിഥുൻ- 9447777670.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |