
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മരട് അനീഷ് പൊലീസ് കസ്റ്റഡിയില്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മരട് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റൊരു ക്രമിനല്‍ കേസുമായി ബന്ധപ്പെട്ട് ഇയാളെ തമിഴ്‌നാട് പൊലീസിന് കൈമാറുമെന്നാണ് വിവരം. എറണാകുളം മുളവുകാട് പൊലീസ് ആണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. പറവൂര്‍ കേന്ദ്രീകരിച്ച് നടന്ന ഒരു ഹണിട്രാപ് കേസിന്റെ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
പമ്പുകാട് ഭാഗത്ത് നിന്നാണ് മരട് അനീഷിനെ പൊലീസ് പിടികൂടിയത്. ഒരു വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് പൊക്കിയത്. കസ്റ്റഡിയില്‍ എടുത്ത ശേഷം കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ഏതെങ്കിലും കേസില്‍ അറസ്റ്റ് വാറന്റ് ഉണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് 2005ല്‍ പൊലീസുകാരെ മര്‍ദ്ദിച്ച കേസില്‍ ഇയാള്‍ക്കെതിരെ വാറന്റുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
പൊലീസുകാരെ മര്‍ദ്ദിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലും സ്വര്‍ണകവര്‍ച്ച അടക്കമുള്ള കേസുകളില്‍ പ്രതിയാണ് മരട് അനീഷ്. കൊച്ചി പൊലീസ് അറിയിച്ചതനുസരിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ തമിഴ്‌നാട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇവര്‍ കസ്റ്റഡി അപേക്ഷ നല്‍കി പ്രതിയെ ഏറ്റെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |