മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങനയിൽ ബൈപാസ് ആരംഭിക്കുന്നിടത്ത് ഗതാഗതക്കുരുക്കും വാഹനാപകടവും പതിവായിട്ടും ഇടപെടാതെ അധികാരികൾ. ദേശീയപാതയിലൂടെ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബൈപ്പാസിലേക്ക് തിരിഞ്ഞു കയറുമ്പോഴും ബൈപ്പാസിൽനിന്നു ദേശീയപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോഴുമാണ് ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുന്നത്.
ദേശീയപാതയിലൂടെ മുണ്ടക്കയം ഭാഗത്തുനിന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും ബൈപ്പാസിൽനിന്ന് വരുന്ന വാഹനങ്ങളെ കാണാറില്ല. കാകാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വേഗത്തിൽ ബൈപ്പാസിലേക്ക് തിരിഞ്ഞു കയറുന്നതും അപകടങ്ങൾ സൃഷ്ടിക്കുന്നു.
ബൈപ്പാസ് ആരംഭിക്കുന്ന കോസ്വേ ജംഗ്ഷനിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
പരിഹാരം ഇങ്ങനെ
പൈങ്ങന പാലത്തിന് സമീപം ബൈപ്പ്ാസ് ആരംഭിക്കുന്നിടത്ത് താത്കാലിക ഡിവൈഡറുകൾ സ്ഥാപിക്കുകയും ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെ റൗണ്ടാന അടക്കമുള്ള സൗകര്യങ്ങൾ ക്രമീകരിക്കുകയും ചെയ്താൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |