
പത്തനംതിട്ട : കുടുംബപ്രശ്‌നങ്ങൾ കേൾക്കുന്നതിനും അവയ്ക്ക് പരമാവധി പരിഹാരം നൽകുന്നതിനും ജില്ലാ പൊലീസിംഗ് ഡിവിഷൻ ,പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ട്, വനിതാശിശുസംരക്ഷണ സ്‌കീം .ജില്ലാ വനിതാസെൽ ,ജില്ലാ ലീഗൽ സർവീസ് അതോറിട്ടി,വനിതാ ശിശുസംരക്ഷണ വകുപ്പ് ,സാമൂഹ്യ നീതി വകുപ്പ് , എൻ.ജി.ഒ തുടങ്ങിയ സ്റ്റേക്ക് ഹോൾഡേഴ്‌സിനെ പങ്കെടുപ്പിച്ച് ജില്ലാതല ഗാർഹികപീഡന അദാലത്ത് ഇന്ന് നടക്കും. രാവിലെ 10 ന് മൈലപ്ര സാംസ് ഓഡിറ്റോറിയത്തിലാണ് അദാലത്ത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ് ആർ ഉദ്ഘാടനം നിർവഹിക്കും. സോഷ്യൽ പൊലീസിംഗ് ഡിവിഷൻ ജില്ലാ കോർഡിനേറ്ററും പത്തനംതിട്ട അഡീഷണൽ എസ്.പി.യുമായ ബേബി.പി.വി. അദ്ധ്യക്ഷത വഹിക്കും. അഡ്വ. മുഹമ്മദ് അൻസാരി സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |