ഇടുക്കി: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിരിക്കുകയും അംശാദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെടുകയും ചെയ്ത തൊഴിലാളികൾക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. 10 വർഷം എന്ന കാലപരിധി നിശ്ചയിച്ച് ഫെബ്രുവരി 2 വരെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ചാണ് പുനഃസ്ഥാപിക്കേണ്ടത്. . 60 വയസ് പൂർത്തിയായ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല. . അംഗത്വം പുതുക്കാൻ ആധാർ, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, ഒരു ഫോട്ടോ, ഫോൺ നമ്പർ എന്നിവ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: 04862- 235732.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |